ലോട്ടറി വാങ്ങി ഏജൻ്റിന് പണം നൽകാമെന്ന് പറഞ്ഞു; യുവാവ് ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് കടന്നുവെന്ന് പരാതി

വിഴിഞ്ഞം പൊലീസിലാണ് പരാതി നൽകിയത്

വിഴിഞ്ഞം : തിരുവനന്തപുരത്ത് ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് യുവാവ് ലോട്ടറിയുമായി കടന്നുവെന്ന് പരാതി. വിഴിഞ്ഞം സ്വദേശി റിയാസ് (36) ആണ് തട്ടിപ്പിന് ഇരയായത്. ബൈക്കിൽ എത്തി യുവാവ് ലോട്ടറി വാങ്ങി ഏജന്റിന് പണം നൽകാമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നുവെന്നും നാട്ടുകാർ പിന്നാലെ എത്തിയെങ്കിലും ഇയാൾ കടന്നു കളഞ്ഞുവെന്നും റിയാസ് പറഞ്ഞു.

വിഴിഞ്ഞം പൊലീസിലാണ് പരാതി നൽകിയത്. തിരുവനന്തപുരം വിഴിഞ്ഞതാണ് സംഭവം. ഭാര്യയും അമ്മയും നാലു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് റിയാസ്. അസുഖബാധിതനായ റിയാസ് കടം വാങ്ങി വിൽപ്പനയ്ക്ക് എത്തിച്ച ടിക്കറ്റ് ആണ് നഷ്ടമായത്.

Content Highlight : Complaint that the youth cheated the lottery seller

To advertise here,contact us