തിരുവനന്തപുരം: വി ഫോര് വേളാവൂര് സംഘടനയുടെ നേതൃത്വത്തില് വെഞ്ഞാറമൂടിനടുത്ത് വേളാവൂര് കേന്ദ്രമാക്കി ആരംഭിച്ച സിനിമാ സൊസൈറ്റിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും പ്രശസ്ത സംവിധായകന് രാജസേനന് നിര്വഹിച്ചു. ഇതോടെ മാണിക്കല് പഞ്ചായത്തിലെ ആദ്യത്തെ സിനിമാ സൊസൈറ്റിയായി മാറുകയാണ് വി ഫ്രെയിംസ്.
പുതുതലമുറയ്ക്ക് ലോക ഇന്ത്യന് മലയാള ക്ലാസ്സിക് സിനിമകളെ പരിചയപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ വിദഗ്ധരെ ഉള്പ്പെടുത്തികൊണ്ടുള്ള ചര്ച്ചകളും സെമിനാറുകളും നടത്തുകയാണ് വി ഫ്രെയിംസ് ലക്ഷ്യമിടുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് ചെമ്മീന് സിനിമയുടെ പ്രദര്ശനം നടന്നു.
വേളാവൂരിന് എക്കാലത്തും ഒരു സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാനുണ്ടായിരുന്നുവെന്നും തന്റെ കലാപ്രവര്ത്തങ്ങള്ക്ക് തുടക്കം കുറിച്ചത് വേളാവൂരില് നിന്നാണെന്നും രാജസേനന് ഉദ്ഘാടനപ്രസംഗത്തില് പറഞ്ഞു. വേളാവൂര് പ്രിന്സ് മിനി ഹാളില് നടന്ന ചടങ്ങില് വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു. ഡോ. ജി കിഷോര്, സുധീര് രാജ്, വേളാവൂര് വാര്ഡ് മെമ്പര് വിജയകുമാരി, എ കെ മോഹനന് എന്നിവര് സംസാരിച്ചു.
Content Highlights: V Frames Cinema Society inaugurated in Velavoor