മദ്യലഹരിയിൽ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു; യുവാവിന്‍റെ നില ഗുരുതരം

തര്‍ക്കത്തിനിടെ പിതാവ് മകനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു

തിരുവനന്തപുരം: കീഴാവൂരില്‍ മദ്യപിച്ചെത്തിയ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരം. സൊസൈറ്റി ജങ്ഷനില്‍ വിനീത് എന്ന 35കാരനെയാണ് പിതാവ് മദ്യലഹരിയില്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പതിവായി മദ്യപിച്ചെത്തുന്ന പിതാവ് വിജയന്‍ നായരും വിനീതും തമ്മില്‍ വഴക്കുണ്ടാകുന്നത് സ്ഥിരം കാഴ്ച്ചയാണെന്ന് അയല്‍വാസികള്‍ പറഞ്ഞു. സ്ഥിരമായി നടക്കുന്നത് പോലെ ഇന്നലെ ഉണ്ടായ തര്‍ക്കത്തിനിടെ വിജയന്‍ നായര്‍ വിനീതിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

തര്‍ക്കം മുറുകിയപ്പോള്‍ വിജയന്‍ നായര്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് വിനീതിന്റെ കഴുത്തിന് വെട്ടി. നിലവില്‍ വിജയന്‍ നായരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Content Highlight; Son in Critical Condition After Father’s Attack in Thiruvananthapuram

To advertise here,contact us