തിരുവനന്തപുരത്ത് ആംബുലന്‍സ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

ആറ്റിങ്ങല്‍ സ്വദേശി വിജയന്‍ ആണ് മരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലന്‍സ് ഇടിച്ച് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം. ആറ്റിങ്ങല്‍ സ്വദേശി വിജയന്‍ ആണ് മരിച്ചത്. 57 വയസായിരുന്നു. ആറ്റിങ്ങല്‍ മൂന്നുമുക്കിന് സമീപമാണ് സംഭവം നടന്നത്.

കൊല്ലത്തുനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹം ആറ്റിങ്ങല്‍ വലിയ കുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Content Highlights- 57 years old man killed by hit an ambulance in Thiruvananthapuram

To advertise here,contact us