തിരുവനന്തപുരത്ത് വിദ്യാർത്ഥിയുടെ ജനനേന്ദ്രിയത്തിൽ സിബ് കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന

സ്‌കൂള്‍ അധികൃതരും കുട്ടിയുടെ മാതാവും ചേർന്ന് കുട്ടിയെ അടിയന്തരമായി നെയ്യാര്‍ ഡാം ഫയര്‍ സ്റ്റേഷനിലെത്തിച്ചു

തിരുവനന്തപുരം: കാട്ടാക്കടയില്‍ ജനനേന്ദ്രിയത്തില്‍ സിബ് കുടങ്ങിയ അഞ്ചുവയസുകാരന് രക്ഷകരായി അഗ്നിനരക്ഷാസേന. കുട്ടി പഠിക്കുന്ന നെയ്യാര്‍ ഡാം സ്‌കൂളില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

സ്‌കൂള്‍ അധികൃതരും കുട്ടിയുടെ മാതാവും ചേർന്ന് കുട്ടിയെ അടിയന്തരമായി നെയ്യാര്‍ ഡാം ഫയര്‍ സ്റ്റേഷനിലെത്തിച്ചു. പിന്നാലെ ഫയര്‍ഫോഴ്സ് ടീം ചെറിയ കട്ടര്‍ മെഷീന്‍ ഉപയോഗിച്ച് ജാഗ്രതാപൂര്‍വം സിബ് മുറിച്ച് നീക്കുകയായിരുന്നു.കുട്ടിയുടെ ആരോഗ്യനില മുന്‍നിര്‍ത്തി ഫയര്‍ഫോഴ്സ് സംഘം ദൈര്‍ഘ്യമേറിയ പരിശ്രമത്തോടെ സിബ് വളരെ സൂക്ഷ്മമായാണ് മുറിച്ചുമാറ്റിയത്.

Content Highlights- Student's private part stuck in zib in Thiruvananthapuram, rescued by fire brigade

To advertise here,contact us