വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍; അഞ്ചോളം സ്ത്രീകളെ വഞ്ചിച്ചതായി പരാതി

ഭര്‍ത്താവ് മരിച്ച യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇരുവരും ഒന്നിച്ചായിരുന്നു താമസം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍. പത്തനംതിട്ട തിരുവല്ല സ്വദേശി അഭിലാഷ് ചന്ദ്രനെയാണ് വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ഭര്‍ത്താവ് മരിച്ച യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇരുവരും ഒന്നിച്ചായിരുന്നു താമസം. പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നതായും ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചിരുന്നതായുമാണ് പരാതി.

പിന്നീട് എറണാകുളം വിജിലന്‍സ് ഓഫീസിലേക്ക് ട്രാന്‍സ്ഫറായി എന്ന് കളവ് പറഞ്ഞ് യുവതിയെ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. വിളപ്പില്‍ശാല പൊലീസിന്റെ അന്വേഷണത്തിലാണ് തിരുവല്ല പുല്ലാട് ഭാഗത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. ഇയാള്‍ അഞ്ചോളം സ്ത്രീകളെ സമാന രീതിയില്‍ പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം. പ്രതിക്കെതിരെ തട്ടിപ്പ് കേസുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു.

content highlights: Suspect arrested for cheating woman while posing as vigilance officer

To advertise here,contact us