നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചു: നെയ്യാറ്റിന്‍കര സബ് ജയിലിലെ ഗാര്‍ഹിക പീഡനക്കേസ് പ്രതി മരിച്ചു

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

തിരുവനന്തപുരം: ഗാര്‍ഹിക പീഡനക്കേസ് പ്രതി മരിച്ചു. നെയ്യാറ്റിന്‍കര സബ് ജയിലില്‍ കഴിഞ്ഞ റിമാന്‍ഡ് പ്രതി കാട്ടാക്കട കുറ്റിച്ചല്‍ സ്വദേശി സെയ്ദ് മുഹമ്മദ് (55) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Content Highlights: 'Chest pain': Domestic violence accused dies in Neyyattinkara sub-jail

To advertise here,contact us