വാഴത്തോപ്പിലെ ചതുപ്പില്‍ മധ്യവയ്‌സ്‌കന്‌റെ അജ്ഞാത മൃതദേഹം; നാല് ദിവസത്തോളം പഴക്കം

പണിക്കായി എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് 55 വയസ്സോളം പ്രായം വരുന്ന പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. നെയ്യാറ്റിന്‍കര വ്‌ലാങ്ങാ മുറിയില്‍ വാഴത്തോപ്പിലെ ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്ന് കിടക്കുന്ന നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് ഏകദേശം നാല് ദിവസത്തോളം പഴക്കം വരും. പണിക്കായി എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

content highlights:Unidentified body of middle-aged man found in swamp in banana grove; about four days old

To advertise here,contact us