കഞ്ചാവ് മൂന്ന്പൊതികളിലാക്കി കംപ്യൂട്ടറിന്‌റെ യുപിഎസില്‍;കടത്തിയത് ട്രെയിനില്‍;തിരുവനന്തപുരത്ത് പ്രതി പിടിയില്‍

കൊല്ലം സ്വദേശിയായ സില്‍വസ്റ്ററാണ് (36) ആണ് പിടിയിലായത്.

തിരുവനന്തപുരം: കംപ്യൂട്ടറിന്‌റെ യുപിഎസിനുള്ളില്‍ കഞ്ചാവൊളിപ്പിച്ച് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. കൊല്ലം സ്വദേശിയായ സില്‍വസ്റ്ററാണ് (36) ആണ് പിടിയിലായത്. തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് സംഘമാണ് പ്രതിയെ രഹസ്യ വിവരത്തിന്‌റെ അടിസ്ഥാനത്തില്‍ പിടികൂടിയത്.

പ്രതിയുടെ പക്കല്‍ നിന്നും 110 ഗ്രാം എംഡിഎംഎയും ഗോള്‍ഡന്‍ ഷാമ്പെയിനും പിടിച്ചെടുത്തു. കംപ്യൂട്ടര്‍ യുപിഎസിനുള്ളില്‍ മൂന്നുപൊതികളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. ബെംഗളൂരു കന്യാകുമാരി എക്‌സ്പ്രസില്‍ പേട്ട റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയപ്പോഴാണ് പ്രതിയെ ഡാന്‍സാഫ് സംഘം വലയിലാക്കിയത്. ട്രെയിനിറങ്ങിയ ശേഷം പ്ലാറ്റ്‌ഫോമിന്‌റെ ഇടവഴി വഴി രക്ഷപ്പെടാനായിരുന്നു പ്രതിയുടെ പദ്ധതി.

content highlights : Cannabis was packed in 3 packages; hidden in a computer's UPS; smuggled on a train; accused arrested

To advertise here,contact us