ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; അഞ്ച് ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

തിരുവനന്തപുരം തുമ്പയിലെ ഒരു സ്വകാര്യ ലോഡ്ജില്‍ നിന്നുമാണ് ഇരുവരെയും പിടികൂടിയത്

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയില്‍ നിന്നും യുവതിയെയും യുവാവിനെയും എംഡിഎംഎയുമായി പിടികൂടി. പാങ്ങാപ്പാറ സ്വദേശി അനന്തു, ചടയമംഗലം സ്വദേശി ആര്യ എന്നിവരാണ് പിടിയിലായത്.

5 ഗ്രാം എംഡി എം എയാണ് ഇവരില്‍ നിന്നും കണ്ടെത്തിയത്. തിരുവനന്തപുരം തുമ്പയിലെ ഒരു സ്വകാര്യ ലോഡ്ജില്‍ നിന്നുമാണ് ഇരുവരെയും പിടികൂടിയത്. രഹസ്യവിവരത്തിന്‌റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.

content highlights: A young woman and a man were arrested for using drugs while staying in a lodge; they were found with five grams of MDMA.

To advertise here,contact us