ഭക്ഷണം നൽകാൻ വൈകിയെന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചു; ആറ് പേർ പൊലീസ് കസ്റ്റഡിയിൽ

മദ്യപിച്ച ശേഷം ഭക്ഷണം നൽകാൻ വൈകിയെന്നാരോപിച്ച് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു

തിരുവനന്തപുരം: ഭക്ഷണം നൽകാൻ വൈകിയെന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരെ ആക്രമിച്ച ആറ് പേർ പൊലീസ് കസ്റ്റഡിയിൽ. വർക്കല ബാർ ഹോട്ടലിലായിരുന്നു സംഭവം.

മദ്യപിച്ച ശേഷം ഭക്ഷണം നൽകാൻ വൈകിയെന്നാരോപിച്ച് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വർക്കല പാപനാശം എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥനെയും ആക്രമികൾ കയ്യേറ്റം ചെയ്തു. പൊലീസിനെ കയ്യേറ്റം ചെയ്തതോടെ മൂന്നുപേരെ പ്രദേശവാസികൾ തടഞ്ഞുവെച്ചു. മറ്റു മൂന്നുപേർ രക്ഷപ്പെട്ടു. ഇവരെയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ചവറ സ്വദേശികളായ ആറ് യുവാക്കളാണ് പിടിയിലായത്.

Content Highlights: Six people in police custody for attacking hotel staff over alleged delay in serving food

To advertise here,contact us