ജയിലല്ല, നല്ല ഒന്നാന്തരം ഹോട്ടല്‍മുറി; എംബിബിഎസ് തട്ടിപ്പുകാരിക്ക് മ്യൂസിയം എസ്‌ഐയുടെ ലക്ഷ്വറി ഓഫര്‍

തിരുവനന്തപുരം മ്യൂസിയം എസ് ഐ ഷെഫിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പിന് കസ്റ്റഡിയിലെടുത്ത പ്രതിക്ക് ഹോട്ടലില്‍ താമസിക്കാന്‍ അനുമതി നല്‍കിയ മ്യൂസിയം എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം മ്യൂസിയം എസ് ഐ ഷെഫിനെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. എംബിബിഎസ് അഡ്മിഷന്‍ തട്ടിപ്പ് നടത്തിയ സ്ത്രീയെ മ്യൂസിയം പൊലീസ് ഹരിദ്വാറില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.

ഈ പ്രതിയ്ക്ക് ആണ് രണ്ട് ദിവസം ഹോട്ടലില്‍ തങ്ങാന്‍ എസ് ഐ ഷെഫിന്‍ അനുമതി നല്‍കിയത്. അതേ സമയം ഹരിദ്വാറില്‍ നിന്നും എസ് ഐ ഷെഫിന്‍ വിമാനടിക്കറ്റിലാണ് യാത്ര ചെയ്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഹരിദ്വാറില്‍ നിന്നും തിരികെയെത്തിയ ശേഷം അനുമതിയില്ലാതെ ഇടുക്കി കുട്ടിക്കാനത്ത് സിനിമാ ഷൂട്ടിംഗിന് പോയതായും കണ്ടെത്തിയിട്ടുണ്ട്.

content highlights: A luxurious hotel room instead of jail ; Museum SI's offer to MBBS fraudster

To advertise here,contact us