തിരുവനന്തപുരത്ത് കാണാതായ കുട്ടിയെ കണ്ടെത്തി

തൃപ്പൂണിത്തറയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ കിള്ളിപ്പാലം തരംഗത്തില്‍ അര്‍ജുനെ (13)യാണ് കണ്ടെത്തിയത്. തൃപ്പൂണിത്തറയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ട്രെയിനില്‍ കയറി തൃപ്പൂണിത്തറയില്‍ ഇറങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണി മുതലാണ് കുട്ടിയെ കാണാതായത്. അമ്പലത്തില്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ കുട്ടി തിരികെ വരാതായതിനെ തുടര്‍ന്നാണ് കാണാതെ പോയ വിവരം പുറത്തറിയുന്നത്. ഫോർട്ട് കൊച്ചി പൊലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.

Content Highlights: Thiruvananthapuram missing child found in Thrippunithara

To advertise here,contact us