തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് പാമ്പുകടിയേറ്റ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ബംഗാൾ സ്വദേശി അലോക് ദാസ്(35) ആണ് മരിച്ചത്. കോവളം ജംഗ്ഷന് സമീപത്തുള്ള വാടക കെട്ടിടത്തിലാണ് അലോക് ദാസ് താമസിച്ചിരുന്നത്.
വ്യാഴാഴച രാത്രി വീടിന് പുറത്തിറങ്ങി തിരിച്ചുകയറുന്നതിനിടെയാണ് അലോകിനെ പാമ്പുകടിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോവളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
content highlights: A guest worker dies tragically after being bitten by a snake in Kovalam