ആറ് മാസം മുതൽ ഒരു വർഷം വരെ കൂടെ താമസിക്കും, പിന്നീട് അടുത്ത വിവാഹം; വിവാഹ തട്ടിപ്പ് വീരൻ അറസ്റ്റിൽ

വിവാഹം കഴിച്ച് പണം തട്ടുകയാണ് ഇയാളുടെ രീതി

തിരുവനന്തപുരം: വിവാഹ തട്ടിപ്പ് വീരൻ അറസ്റ്റിൽ. ആനാട് സ്വദേശി വിമലിനെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹം കഴിച്ച് പണം തട്ടുകയാണ് ഇയാളുടെ രീതി. രണ്ട് പേരിൽ നിന്നും ആറരലക്ഷം രൂപയും അഞ്ച് പവൻ സ്വർണ്ണവുമാണ് പ്രതി തട്ടിയത്. തട്ടിപ്പിന് ശേഷം പ്രതി മറ്റൊരു വിവാഹം കഴിച്ചു. ആറ് മാസം മുതൽ ഒരു വർഷം വരെ കൂടെ താമസിക്കും. പിന്നീട് അടുത്ത വിവാഹം ചെയ്യുന്നതാണ് ഇയാളുടെ രീതി. നെടുമങ്ങാട് - പുലിപ്പാറ സ്വദേശിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ പിടിച്ച് പറി ഉൾപ്പെടെ കേസ് നിലവിലുണ്ട്.

Content Highlights: One arrested in marriage fraud case at Nedumangad

To advertise here,contact us