തിരുവനന്തപുരം : തിരുവനന്തപുരം പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികനായ 21-കാരന് ദാരുണാന്ത്യം. പള്ളിപ്പുറം ബിസ്മി മൻസിലിൽ ആഷിക് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തായിരുന്നു അപകടമുണ്ടായത്.
തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ബൈക്കും നേർക്കുനേർ ഇടിക്കുകയായിരുന്നു. വൺവേ തെറ്റിച്ച് വന്ന ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആഷിക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മംഗലപുരം പൊലീസ് കേസെടുത്തു.
content highlights : KSRTC bus that crossed the one-way road hit a bike; 21-year-old dies tragically