ബോട്ടാണിക്കൽ ഗാർഡനിൽ ചക്ക തിന്നാനെത്തി; കക്കൂസ് കുഴിയിൽ വീണ് കാട്ടാന, മണ്ണിടിച്ച് കരയ്ക്ക് കയറി രക്ഷപ്പെട്ടു

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം

തിരുവനന്തപുരം: പാലോട് ചിപ്പൻചിറയിൽ കാട്ടാന കക്കൂസ് കുഴിയിൽ വീണു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ചിപ്പൻചിറ ചന്ദ്രന്റെ വീട്ടിലെ കക്കൂസ് കുഴിയിലാണ് ആന വീണത്. വീടിന് സമീപത്തെ ബോട്ടാണിക്കൽ ഗാർഡനിലെ വനത്തിൽ നിന്ന് ചക്ക തിന്നാൻ എത്തിയതായിരുന്നു ആന.

കുഴിയിൽ വീഴുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ അറിഞ്ഞത്. ഉടൻ തന്നെ വനംവകുപ്പിനെയും പാലോട് പൊലീസിനെയും വിവരമറിയിച്ചു. രണ്ട് മണിക്കൂർ കാട്ടാന കുഴിയിൽ കിടന്നു. ശേഷം കാട്ടാന തന്നെ മണ്ണിടിച്ച് കരയ്ക്ക് കയറി വനത്തിലേക്ക് കയറി രക്ഷപ്പെട്ടു.

Content Highlights: wild elephant fell down in septic tank

To advertise here,contact us