നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ ബൈക്കിൽ കറങ്ങി മയക്കുമരുന്ന് കച്ചവടം; പ്രതിയെ കയ്യോടെ പൊക്കി പൊലീസ്

മണക്കാട് ബലവാൻനഗർ സ്വദേശി സബിൻ (27) ആണ് കഴക്കൂട്ടം പൊലീസിൻ്റെ പിടിയിലായത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ ഇരുചക്രവാഹനത്തില്‍ എംഡിഎംഎ കച്ചവടം. കഴക്കൂട്ടം ടെക്നോപാർക്കിന് സമീപം എംഡിഎംഎയുമായി നമ്പർ പ്ലേറ്റിലാതെ സഞ്ചരിച്ച യുവാവിനെ പൊലീസ് കയ്യോടെ പിടികൂടി. മണക്കാട് ബലവാൻനഗർ സ്വദേശി സബിൻ (27) ആണ് കഴക്കൂട്ടം പൊലീസിൻ്റെ പിടിയിലായത്.

മുൻഭാഗത്തെ നമ്പർ പ്ലേറ്റ് ഇല്ലാതെ പോയ ബൈക്ക് കണ്ട് സംശയം തോന്നിയ പൊലീസ് പ്രതിയെ പിന്തുടരുകയായിരുന്നു. മുക്കോലയ്ക്കൽ ജംഗ്ഷനിൽ വെച്ചാണ് കഴക്കൂട്ടം പൊലീസ് ഇയാളെ പിടികൂടിയത്. വിശദമായ പരിശോധനയിൽ പാന്റ്സിനുള്ളിൽ ഒളിപ്പിച്ചിരുന്ന 3 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

content highlights : Drug dealing on a bike with a changed number plate. Police caught the accused red-handed

To advertise here,contact us