വീടിൻ്റെ മതിൽ ചാടിയെത്തി, യുവതി കുഞ്ഞിന് മുലപ്പാൽ നല്‍കുന്നത് ചിത്രീകരിച്ചു; യുവാവ് അറസ്റ്റില്‍

കഴിഞ്ഞ വര്‍ഷം ഒറ്റ ദിവസംകൊണ്ട് പതിമൂന്ന് കേസുകളില്‍ പ്രതിയായ ആളാണ് നിഷാന്ത്

കഠിനംകുളം: കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്ന യുവതിയുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. പുതുക്കുറിച്ചി സ്വദേശിയായ നിഷാന്താണ് (31) അറസ്റ്റിലായത്.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. വീടിന്റെ മതില്‍ ചാടിയാണ് ഇയാള്‍ അകത്തു കടന്നത്. വീടിന്റെ ജനാല തുറന്നിട്ട നിലയിലായിരുന്നു. യുവതി കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നത് കണ്ട നിഷാന്ത് ഇത് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. മൊബൈലിന്റെ ഫ്‌ളാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് കുടുംബം കഠിനംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Also Read:

National
ബിഹാറില്‍ എന്‍ജിനില്‍ നിന്ന് കോച്ചുകള്‍ വേര്‍പെടുത്തുന്നതിനിടെ അപകടം; റെയില്‍വേ ജീവനക്കാരന്‍ ചതഞ്ഞ് മരിച്ചു

സ്ത്രീകള്‍ക്ക് നേര്‍ക്കുള്ള അതിക്രമത്തിനും ഐടി ആക്ട് പ്രകാരവുമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ നിഷാന്ത് എന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കാപ്പാ നിയമപ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഒറ്റ ദിവസംകൊണ്ട് പതിമൂന്ന് കേസുകളില്‍ പ്രതിയായ ആളാണ് നിഷാന്ത്. കല്ലമ്പലം മുതല്‍ കോട്ടയം കറുകച്ചാല്‍വരെ പിടിച്ചുപറിയും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമവും നടത്തിയതിനായിരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

Content Highlights- man arrested for recording video of woman breastfeeding child in trivandrum

To advertise here,contact us