കാപ്പിൽ ബീച്ചിൽ കുളിക്കാനിറങ്ങിയ മാധ്യമപ്രവർത്തകനെ കാണാതായി; തിരച്ചിൽ തുടരുന്നു

വർക്കല ഫയർഫോഴ്സും അയിരൂർ പൊലീസും ചേർന്ന് തിരച്ചിൽ നടക്കുകയാണ്.

തിരുവനന്തപുരം: കാപ്പിൽ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ മാധ്യമപ്രവർത്തകനെ കാണാനില്ല. ഇന്ന് ഉയ്ക്ക് 3.15 - ഓട് കൂടിയായിരുന്നു കുളിക്കാൻ ഇറങ്ങിയത്. പരവൂർ സ്വദേശിയായ ശ്രീകുമാർ എന്ന യുവാവിനെയാണ് കാണാതായത്. വർക്കല ഫയർഫോഴ്സും അയിരൂർ പൊലീസും ചേർന്ന് തിരച്ചിൽ നടക്കുകയാണ്. നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന കാപ്പിൽ ബീച്ചിൽ ഒരേ ഒരു ലൈഫ് ഗാർഡ് മാത്രമാണുള്ളത്. മുൻകാലങ്ങളിൽ പരവൂരിൽ പ്രാദേശിക മാധ്യമപ്രവർത്തകനായിരുന്നു ശ്രീകുമാർ.

Content Highlight: Journalist missing while bathing in kappil beach

To advertise here,contact us