മാധ്യമപ്രവർത്തകൻ ബിബിൻ ചന്ദ്രൻ അന്തരിച്ചു

സിപിഐഎം പൊളിറ്റ് ബ്യൂറോ മുൻ അംഗം എസ് രാമചന്ദ്രൻ പിള്ളയുടെ മൂത്തമകനാണ്.

തിരുവനന്തപുരം: മാധ്യമപ്രവർത്തകനും സംസ്ഥാന ആസൂത്രണബോർഡ് വൈസ് ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ ബിപിൻ ചന്ദ്രൻ (50) അന്തരിച്ചു. അസുഖബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

സിപിഐഎം പൊളിറ്റ് ബ്യൂറോ മുൻ അംഗം എസ് രാമചന്ദ്രൻ പിള്ളയുടെ മൂത്തമകനാണ്. ബിസിനസ് സ്റ്റാൻഡേർഡ്, നെറ്റ്വർക്ക് 18 മാധ്യമസ്ഥാപനങ്ങളിൽ ജോലിചെയ്തിട്ടുണ്ട്. സംസ്കാരം നാളെ വൈകീട്ട് നാല് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.

To advertise here,contact us