സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ചാരി നിന്നു; 14കാരനെ ബിജെപി നേതാവ് മർദിച്ചുവെന്ന് പരാതി

തിരുവനന്തപുരം കാലടി ഏരിയ വൈസ് പ്രസിഡന്റ് സതീശൻ മർദിച്ചെന്നാണ് ആരോപണം

തിരുവനന്തപുരം: പോസ്റ്ററിൽ ചാരിനിന്നതിന് 14 കാരനെ BJP നേതാവ് മർദിച്ചുവെന്ന് പരാതി. തിരുവനന്തപുരം കാലടിയിലാണ് സംഭവം. സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരി നിന്നതിനാണ് മർദ്ദനം നേരിടേണ്ടി വന്നത് എന്നാണ് ആക്ഷേപം. ബിജെപിയുടെ തിരുവനന്തപുരം കാലടി ഏരിയ വൈസ് പ്രസിഡന്റ് സതീശൻ മർദിച്ചെന്നാണ് ആരോപണം.

സംഭവത്തിൽ ഫോർട്ട് പൊലീസ് സ്വമേധയാ കേസെടുത്തു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കേസെടുത്തത്. സമീപവാസികൾ ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.

ടൊവിനോയുടെ ചിത്രം പ്രചരണത്തിന് ഉപയോഗിച്ച സംഭവം;വിഎസ് സുനില് കുമാറിനെതിരെ പരാതിയുമായി എന്ഡിഎ

To advertise here,contact us