നെടുമങ്ങാട് അപ്പൂപ്പൻകാവ് മലയിൽ തീപിടിത്തം; തീ അണയ്ക്കാൻ ശ്രമം

മരച്ചില്ലകൾ വെട്ടിമാറ്റിയാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്

തിരുവനന്തപുരം: നെടുമങ്ങാട് ഉണ്ടപ്പാറ അപ്പൂപ്പൻകാവ് മലയിൽ വൻ തീപിടിത്തം. ഇന്ന് വൈകിട്ട് 7 മണിയോടെയാണ് സംഭവം. ഏകദേശം 5 ഏക്കറോളം വരുന്ന സർക്കാർ ഭൂമിയാണ് കത്തി നശിച്ചത്. ഇപ്പോഴും ഇവിടെ തീ അണയ്ക്കാനായിട്ടില്ല. നെടുമങ്ങാട് ഫയർ ആന്റ് സേഫ്റ്റി വിഭാഗവും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ശക്തമായ കാറ്റും ഇവിടെ തീ പടരാൻ കാരണമായിട്ടുണ്ട്. മരച്ചില്ലകൾ വെട്ടിമാറ്റിയാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. മലയുടെ അടിവാരത്ത് സർക്കാർ വക ഭൂമിയിൽ പട്ടയം കിട്ടിയ ജനങ്ങൾ താമസിക്കുന്നുണ്ട്.

സിപിഐഎം സ്ഥാനാർത്ഥി ചർച്ച അടുത്തയാഴ്ച; തിരഞ്ഞെടുപ്പിൽ മികച്ച സാധ്യതയെന്ന് വിലയിരുത്തൽ

To advertise here,contact us