മാധ്യമപ്രവർത്തകൻ എ വി പ്രദീപ് അന്തരിച്ചു

ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടറായിരുന്നു

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എ വി പ്രദീപ് അന്തരിച്ചു. 48 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടറായിരുന്നു. മികച്ച ഹ്യൂമൻ ഇന്ററസ്റ്റിങ് സ്റ്റോറിക്കുള്ള ട്രാക് പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1998ൽ ശ്രീകണ്ഠപുരം ഏരിയ ലേഖകനായി ദേശാഭിമാനിയിലെത്തി. 2008ൽ സബ് എഡിറ്റർ ട്രെയിനിയായി.

കൊച്ചി, കോട്ടയം, കണ്ണൂർ, ഇടുക്കി, കാസർകോട്, കോഴിക്കോട് ബ്യൂറോകളിലും സെൻട്രൽ ഡസ്കിലും പ്രവർത്തിച്ചു. കണ്ണൂർ ശ്രീകണ്ഠപുരം എരുവശേരി ചുണ്ടക്കുന്ന് മഴുവഞ്ചേരി വീട്ടിൽ പരേതനായ വേലപ്പൻ നായരുടെയും ലീലാമണിയുടെയും മകനാണ്. ഭാര്യ: പി കെ സിന്ധുമോൾ (ശ്രീകണ്ഠാപുരം പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ് അധ്യാപിക). മകൾ: അനാമിക (വിദ്യാർഥിനി). സഹോദരങ്ങൾ: പ്രദീഷ്, പ്രമീള.

To advertise here,contact us