സൗത്ത് തുമ്പയിൽ തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു

മത്സ്യതൊഴിലാളുകളുടെ കമ്പിവലയിൽ കുരുങ്ങുകയായിരുന്നു

തിരുവനന്തപുരം: സൗത്ത് തുമ്പയിൽ തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന ഇന്നത്തിൽപ്പെട്ട തിമിംഗല സ്രാവാണ് വലയിൽ കുടുങ്ങി കരയ്ക്കടിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

ഡാമുകൾ നിറയുന്നു, ചെന്നൈയില് സ്ഥിതി രൂക്ഷം; നാളെയും അവധി

മത്സ്യതൊഴിലാളുകളുടെ കമ്പിവലയിൽ കുരുങ്ങുകയായിരുന്നു. തിരികെ കടലിലേയ്ക്ക് തള്ളിവിടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഷെഡ്യൂൾ ഒന്ന് വിഭാഗത്തിലാണ് തിമിംഗല സ്രാവ് ഉൾപ്പെടുന്നത്. വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് പാലോട് നിന്ന് വനപാലക സംഘവും വിഴിഞ്ഞം കോസ്റ്റൽ പൊലീസും സ്ഥലത്തെത്തി. പോസ്റ്റുമോർട്ടത്തിനു ശേഷം കുഴിച്ചിടും.

To advertise here,contact us