'പട്ടിക വിഭാഗക്കാർക്ക് ജർമനിയിൽ നഴ്സിങ് പഠനത്തിന് പുതിയ പദ്ധതിയൊരുക്കും'; മന്ത്രി കെ രാധാകൃഷ്ണൻ

പഠനത്തിനു ശേഷം 55 ലക്ഷം രൂപ വരെ വാർഷിക വരുമാനത്തിൽ ഇവർക്ക് ജർമനിയിൽ നഴ്സായി ജോലി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിലുള്ള വിദ്യാർഥികളെ ജർമനിയിൽ പോയി നഴ്സിങ് പഠനത്തിന് അയക്കുന്ന പുതിയ പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പഠനത്തിനു ശേഷം 55 ലക്ഷം രൂപ വരെ വാർഷിക വരുമാനത്തിൽ ഇവർക്ക് ജർമനിയിൽ നഴ്സായി ജോലി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ജർമനയിൽ ബിഎസ്സി നഴ്സിങ് പഠിക്കാൻ കഴിഞ്ഞാൽ, അവിടെത്തന്നെ ഉയർന്ന ശമ്പളത്തിൽ നഴ്സായി ജോലി ചെയ്യാൻ കഴിയുമെന്നതു മുന്നിൽക്കണ്ടാണ് പട്ടിക വിഭാഗത്തിൽപ്പെടുന്ന പാവപ്പെട്ട വിദ്യാർഥികൾക്ക് ഇങ്ങനെയൊരു അവസരമൊരുക്കാൻ സർക്കാർ മുൻകൈയെടുക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

പട്ടിക ജാതി, പട്ടിക വർഗ പിന്നാക്ക വികസന വകുപ്പുകൾ സർക്കാർ ഏജൻസിയായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടന്റുമായി (ഒഡെപെക്) ചേർന്നു നടപ്പാക്കുന്ന ഉന്നതി സ്കോളർഷിപ് ഫോർ ഓവർസീസ് സ്റ്റഡീസ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

To advertise here,contact us