'വിവാഹത്തിന്റെ പാചകം അയല്വാസിയ്ക്ക് നല്കിയില്ല'; വീട് കയറി ആക്രമണവും മര്ദ്ദനവും

അയല്വാസിയായ മഹേഷിന്റെ നേതൃത്വത്തില് ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയതെന്ന് കുടുംബം ആരോപിക്കുന്നു

തിരുവനന്തപുരം: വിവാഹത്തിന്റെ പാചകം അയല്വാസിയെ ഏല്പ്പിക്കാത്തതിന്റെ വിരോധത്തില് തിരുവനന്തപുരത്ത് വീട് കയറി ആക്രമണം. കാരക്കോണം കണ്ടന്ചിറ സ്വദേശി ബിജുവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

അയല്വാസിയായ മഹേഷിന്റെ നേതൃത്വത്തില് ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയതെന്ന് കുടുംബം ആരോപിക്കുന്നു. ആക്രമണം തടയാനെത്തിയ ബിജുവിനെയും ഭാര്യയെയും അക്രമി സംഘം മര്ദ്ദിച്ചു. വീടിന്റെ ജനല് ചില്ലുകളും ചെടിച്ചട്ടികളും അടിച്ചു തകര്ത്തു. സംഭവത്തില് വെള്ളറട പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്ക്കായുള്ള തെരച്ചില് പൊലീസ് ആരംഭിച്ചു.

To advertise here,contact us