തലസ്ഥാനത്ത് വൻ ലഹരി വേട്ട; 100 കിലോയിലധികം കഞ്ചാവ് പിടികൂടി

വീട്ടിൽ എംഡിഎംഎ ഉണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരി വേട്ട. 100 കിലോയിലധികം കഞ്ചാവ് പിടികൂടി. പള്ളിത്തുറയിൽ കാറിൽ കൊണ്ടുവന്ന കഞ്ചാവ് വീട്ടിൽ എത്തിച്ചപ്പോഴാണ് പിടികൂടിയത്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ആണ് കഞ്ചാവ് പിടിച്ചെടുത്തത്. വീട്ടിൽ എംഡിഎംഎ ഉണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കാറിൽ നിന്ന് രണ്ട് പേരേയും വീട്ടിൽനിന്ന് രണ്ട് പേരേയും പിടികൂടി.

To advertise here,contact us