തിരുവനന്തപുരത്ത് മെഡിക്കൽ സ്റ്റോറിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി; ഉടമ പിടിയിൽ

മൂന്ന് ഗ്രാം എംഡിഎംഎയും കാൽകിലോ കഞ്ചാവുമാണ് കടയിൽ നിന്ന് പിടിച്ചെടുത്തത്

തിരുവനന്തപുരം: പ്രാവച്ചമ്പലത്ത് മെഡിക്കൽ സ്റ്റോറിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി. പ്രാവച്ചമ്പലം ശാരദാ മെഡിക്കൽസിൽ നിന്നാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. മൂന്ന് ഗ്രാം എംഡിഎംഎയും കാൽകിലോ കഞ്ചാവുമാണ് കടയിൽ നിന്ന് പിടിച്ചെടുത്തത്. സംഭവത്തിൽ മെഡിക്കൽ സ്റ്റോർ ഉടമ റെനിത്ത് വിവേകിനെ (31) നെയ്യാറ്റിൻകര എക്സൈസ് പിടികൂടി.

To advertise here,contact us