പത്തനംതിട്ട: പത്തനംതിട്ട ബസ് സ്റ്റാൻഡിൽ ഒറ്റയ്ക്ക് നില്‍ക്കുകയായിരുന്ന രണ്ട് കുട്ടികളെ ബസ് ജീവനക്കാർ രക്ഷപ്പെടുത്തി. പിങ്ക് പൊലീസ് എത്തി കുട്ടികളുടെ രക്ഷിതാക്കളെ തിരിച്ചേല്‍പ്പിക്കുകയായിരുന്നു. നാലാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികളാണ് സ്കൂള്‍ ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്ക് പോകാനായി തനിയെ ബസ് സ്റ്റാൻഡിൽ എത്തിയത്. കുട്ടികള്‍ തനിയെ നില്‍ക്കുന്നത് കണ്ട് സംശയം തോന്നിയ ബസ് ജീവനക്കാര്‍ പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി കുട്ടികളെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
സ്കൂള്‍ ഹോസ്റ്റലില്‍ നിന്നാണ് ബസ് സ്റ്റാൻഡിൽ എത്തിയതെന്ന് കുട്ടികള്‍ അറിയിച്ചു. ഹോസ്റ്റലില്‍ കഴിയേണ്ടെന്നും മാതാപിതാക്കളെ കാണണമെന്നും പറഞ്ഞാണ് കുട്ടികള്‍ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയത്. പത്തനംതിട്ട മൈലപ്രയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ഹോസ്റ്റലില്‍ നിന്നുമാണ് കുട്ടികള്‍ പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡിലേക്ക് എത്തിയത്. ഇതേതുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതരേയും പൊലീസ് വിളിച്ചുവരുത്തിയിരുന്നു. കുട്ടികളെ മാതാപിതാക്കളോടൊപ്പം സുരക്ഷിതമായി മടക്കി അയച്ചു.
Content Highlights: Two schoolchildren who reached Pathanamthitta bus stand alone from their hostel were noticed by bus staff, who informed the Women Police Station. Police brought the children to the station and later handed them over safely to their parents after contacting the hostel authorities