ട്രാവലറിനെ ഓവർടേക്ക് ചെയ്ത് വന്ന കെഎസ്ആർടിസി ബസ് ലോറിയിൽ ഇടിച്ചു; പത്ത് പേർക്ക് പരിക്ക്

അപകടത്തില്‍ ലോറിയുടെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു

പത്തനംതിട്ട: പത്തനംതിട്ട മിത്രപുരത്ത് വഹനാപകടം. ട്രാവലറിനെ ഓവര്‍ടേക്ക് ചെയ്തു വന്ന കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴുമണിയോടെ എംസി റോഡിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ കാലിന് പരിക്കേറ്റു. പരിക്കേറ്റ മറ്റ് യാത്രക്കാരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തില്‍ ലോറിയുടെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകട സമയത്ത് തന്നെ നാട്ടുകാര്‍ എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Content Highlights: Ten people were injured after a KSRTC bus collided with a lorry while attempting to overtake a traveller vehicle. Police have launched an investigation.

To advertise here,contact us