പത്തനംതിട്ട കാട്ടാത്തി ഉന്നതിയിൽ ഊര് മൂപ്പനെ കാണാതായതായി പരാതി

മോഹന്‍ദാസ് വനത്തിലേക്ക് കയറിപ്പോയതായാണ് സംശയം

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഊര് മൂപ്പനെ കാണാതായതായി പരാതി. പത്തനംതിട്ട കാട്ടാത്തി ഉന്നതിയില്‍ മോഹന്‍ദാസിനെയാണ് കാണാതായത്. കാട്ടാത്തി ഉന്നതി ഊര് മൂപ്പനാണ് എഴുപതുകാരനായ മോഹന്‍ദാസ്. കുടുംബാംഗങ്ങളുടെ പരാതിയില്‍ വനപാലകരും പൊലീസും തിരച്ചില്‍ നടത്തി. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഹന്‍ദാസ് വനത്തിലേക്ക് കയറിപ്പോയതായാണ് സംശയം. കാലാവസ്ഥ പ്രതികൂലമായത് തിരച്ചിലിന് പ്രതിസന്ധിയായിട്ടുണ്ട്.

Content Highlights: A high alert has been sounded and a search operation launched after Mohan Das (70), the tribal chieftain (Ooru Mooppan) of Kattathi Unnathi in Kokkathodu, Konni, went missing inside the deep forest in Pathanamthitta.

To advertise here,contact us