പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ്‌ലൈറ്റ് കേടായി; വഴിയിൽ കുടുങ്ങി ശബരിമല തീർത്ഥാടകർ

പത്തനംത്തിട്ട ഡിപ്പോയില്‍ നിന്നും പമ്പയിലേക്കുള്ള യാത്രാമധ്യേ കുമ്പളാം പൊയ്കയില്‍ വെച്ചാണ് ബസിന്റെ ഹെഡ്‌ലൈറ്റ് കേടായത്

പത്തനംത്തിട്ട : പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ്‌ലൈറ്റ് കേടായി. പത്തനംത്തിട്ട ഡിപ്പോയില്‍ നിന്നും പമ്പയിലേക്കുള്ള യാത്രാമധ്യേ കുമ്പളാംപൊയ്കയില്‍ വെച്ചാണ് ബസിന്റെ ഹെഡ്‌ലൈറ്റ് കേടായത്. ഇന്ന് രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഇതിനെ തുടര്‍ന്ന് യാത്ര മുടങ്ങി. ബസില്‍ അധികവും ശബരിമല തീര്‍ത്ഥാടകരാണ് ഉണ്ടായിരുന്നത്. ജീവനക്കാര്‍ ലൈറ്റ് ശരിയാക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാറു മൂലം അതിന് സാധിച്ചില്ല. അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷവും ഹെഡ്‌ലൈറ്റ് തകരാര്‍ പരിഹരിക്കാന്‍ ജീവനക്കാര്‍ക്ക് കഴിയാത്ത സാഹചര്യത്തിനെ തുടര്‍ന്ന് മറ്റൊരു കെഎസ്ആര്‍ടിസി ബസ്സില്‍ ശബരിമല തീര്‍ത്ഥാടകര്‍ യാത്ര തുടര്‍ന്നു.

Content Highlights: Headlight failure hits KSRTC bus bound for Pamba, Sabarimala pilgrims face a crisis

To advertise here,contact us