പത്തനംതിട്ടയിൽ സ്കൂട്ടർ യാത്രയ്ക്കിടെ യുവതിക്ക് പാമ്പുകടിയേറ്റു

പത്തനംതിട്ട വടശ്ശേരിക്കരയിലാണ് സംഭവം

പത്തനംതിട്ട: പത്തനംതിട്ടയിൽ സ്കൂട്ടർ യാത്രയ്ക്കിടെ യുവതിക്ക് പാമ്പുകടിയേറ്റു. വയ്യാറ്റുപുഴ സ്വദേശിനി സോനു തോമസിനാണ് പാമ്പുകടിയേറ്റത്. സ്കൂട്ടറിന്റെ ഇടത്തേ ബ്രേക്കിന്റെ ഭാഗത്ത് ചുറ്റി പിണഞ്ഞ് കിടക്കുകയായിരുന്നു പാമ്പ്. ബ്രേക്ക് പിടിച്ചപ്പോൾ പാമ്പ് പുറത്തേക്ക് വന്ന് കയ്യിൽ കടിക്കുകയായിരുന്നു.

പത്തനംതിട്ട വടശ്ശേരിക്കരയിലാണ് സംഭവം. ഉടൻ തന്നെ നാട്ടുകാർ യുവതിയെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Content Highlight : A young women was bitten by a snake while riding a scooter in Pathanamthitta

To advertise here,contact us