ബെവ്‌കോയിലേക്ക് ലോഡുമായി എത്തിയ വാഹനത്തിൽ നിന്നും മദ്യക്കുപ്പികൾ മോഷ്ടിച്ചു; പ്രതികളിലൊരാൾ പിടിയിൽ

മദ്യക്കുപ്പികൾ വാഹനങ്ങളിൽ നിന്നും മോഷ്ടിക്കുന്നത് ഇവിടെ പതിവാണ്

പത്തനംതിട്ട: ബെവ്‌കോ വെയർഹൗസിന് സമീപം പാർക്ക് ചെയ്തിരുന്ന ലോഡുമായി എത്തിയ ലോറിയിൽ നിന്നും മദ്യക്കുപ്പികൾ മോഷ്ടിച്ചു. സംഭവത്തിൽ പ്രതികളിലൊരാൾ പിടിയിലായി. പത്തനംതിട്ട കൊടുന്തറ വെയർ ഹൗസിന് സമീപം നിർത്തിയിട്ട മദ്യ ലോഡിൽ നിന്നാണ് മദ്യക്കുപ്പികൾ മോഷ്ടിച്ച ഓമല്ലൂർ സ്വദേശി ജിജോ ആണ് പിടിയിലായത്. മദ്യക്കുപ്പികൾ ലോറിയിൽ നിന്നും മോഷ്ടിച്ച് സമീപത്തെ വീടിന്റെ പോർച്ചിൽ കിടന്നിരുന്ന കാറിൽ പ്രതികൾ ഒളിപ്പിച്ചു. വെയർഹൗസിന് സമീപം റോഡരികിലാണ് ലോഡുമായി വന്ന വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. മദ്യക്കുപ്പികൾ വാഹനങ്ങളിൽ നിന്നും മോഷ്ടിക്കുന്നത് ഇവിടെ പതിവാണെന്ന് കൗൺസിലർ അഖിൽ പറയുന്നു.

Content Highlights: Two people were involved in stealing alcohol from a lorry near the Bevco warehouse in Pathanamthitta

To advertise here,contact us