കടന്നുപിടിച്ച് ചുംബിച്ചു, യുവതിയോട് മോശമായി പെരുമാറി; ചുരുളിക്കോട് CPIM ബ്രാഞ്ച് അംഗത്തിനെതിരെ കേസ്

സംഭവം ആരോടും പറയരുതെന്നും താൻ പാർട്ടി പ്രവർത്തകൻ ആണെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരി

പത്തനംതിട്ട: ചുരുളിക്കോട് സിപിഐഎം ബ്രാഞ്ച് അംഗം മോശമായി പെരുമാറിയെന്ന് യുവതിയുടെ പരാതി. പത്തനംതിട്ട ചുരുളിക്കോട് ബ്രാഞ്ച് അംഗം കോശി തങ്കച്ചനെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. പ്രതി യുവതിയെ കടന്നുപിടിച്ച് ചുംബിച്ചുവെന്നാണ് പരാതി. സംഭവം ആരോടും പറയരുതെന്നും താൻ പാർട്ടി പ്രവർത്തകൻ ആണെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ 60 കാരനായ കോശി തങ്കച്ചനെതിരെ പത്തനംതിട്ട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. യുവതിക്ക് മാനഹാനിയും മനോവിഷമവും ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതിയുടെ പ്രവൃത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു.

Content Highlights:‌ abuse case against CPIM branch member in pathanamthitta police register case

To advertise here,contact us