പത്തനംതിട്ട : പത്തനംതിട്ടയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കൾ പിടിയിൽ. പത്തനംതിട്ട സ്വദേശികളായ മുഹമ്മദ് ആഷിഫ്, ഷാജി,സഞ്ജു എന്നിവരെയാണ് റാന്നി പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് ഒരു കിലോ 900 ഗ്രാം കഞ്ചാവും, 120 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി.
റാന്നി പെരുമ്പുഴയിൽ നിന്നാണ് ഇവരെ പിടികൂടിയത്. റാന്നി പൊലീസിനും പത്തനംതിട്ട ഡാൻസാഫ് ടീമിനും ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇവരെ പിടികൂടിയത്. എറണാകുളത്ത് നിന്ന് റാന്നിയിലേക്ക് കഞ്ചാവുമായി ഒരു കാർ വരുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കാർ തടഞ്ഞുനിർത്തി അതിസാഹസികമായാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
Content Highlight : Youths arrested with drugs in Pathanamthitta. Pathanamthitta natives Muhammad Ashif, Shaji and Sanju were arrested by Ranni police.