റാന്നി: പത്തനംതിട്ട റാന്നിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് തീകൊളുത്തി അജ്ഞാത യുവാവ്. വലിയകുളം സ്വദേശി അനീഷ് പുഷ്പന്റെ കാറിനാണ് തീ കൊളുത്തിയത്. പെട്രോൾ ഒഴിച്ച് കാർ കത്തിക്കുന്ന ദൃശ്യം റിപ്പോർട്ടറിന് ലഭിച്ചു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.കാറിൽ എത്തിയ യുവാവ് കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ കാറിനു മുകളിൽ ഒഴിച്ചു. ലൈറ്റർ കത്തിച്ച് തീകൊളുത്തിയശേഷം വന്ന കാറിൽ തന്നെ യുവാവ് സ്ഥലം വിടുകയായിരുന്നു.
Content Highlights: youth set fire to a car parked in the courtyard of a house in Ranni, Pathanamthitta