പത്തനംതിട്ടയില്‍ വീട്ടിലെ മൂന്ന്പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി കാടുകയറി;കടന്നല്‍ കുത്തിയതോടെ പുറത്തുചാടി

ബുധനാഴ്ച രാത്രി 11.30 നായിരുന്നു സംഭവം

പത്തനംതിട്ട: കുടുംബകലഹത്തെ തുടര്‍ന്ന് വീട്ടിലെ മൂന്നുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കാട്ടില്‍കയറി ഒളിച്ച യുവാവ് കടന്നല്ലിന്റെ കുത്തേറ്റ് പുറത്തുചാടി. ഇലവുംതിട്ട ചന്ദനക്കുന്ന് കുന്നമ്പള്ളിയില്‍ മനോജ്(46) ആണ് ഭാര്യ, മകന്‍ ഭാര്യമാതാവ് എന്നിവരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ബുധനാഴ്ച രാത്രി 11.30 നായിരുന്നു സംഭവം.

കൊലപാതക ശ്രമത്തിന് ശേഷം ഇയാള്‍ സമീപത്തെ നാമക്കുഴി മലയില്‍ ഒളിക്കുകയായിരുന്നു. കാട്ടില്‍ ഒളിച്ചിരുന്ന ഇയാള്‍ക്ക് കടന്നല്‍ കുത്തേറ്റതോടെ വ്യാഴാഴ്ച വൈകീട്ട് സഹായത്തിനായി മലയിറങ്ങുകയായിരുന്നു. സാരമായി പരിക്കേറ്റ മനോജിനെ പൊലീസ് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിൽ എത്തിച്ചു. വെട്ടേറ്റ ഭാര്യയും മകനും കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Content Highlight : The accused who stabbed three people in the house hid in the forest; he came out of the forest after being stung by a wasp

To advertise here,contact us