പത്തനംതിട്ട: ഓണ്ലൈന് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്. പാലക്കാട് തൃത്താല സ്വദേശി റജി നാസാണ് അറസ്റ്റിലായത്. തിരുവല്ല പൊലീസാണ് പാലക്കാട് നിന്നും പ്രതിയെ പിടികൂടിയത്. ഓണ്ലൈനിലൂടെ ജോലി ഒഴിവ് സന്ദേശം അയച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. ഓണ്ലൈന് ടാസ്ക് ചെയ്താല് കൂടുതല് ലാഭം ഉണ്ടാക്കാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
28 ലക്ഷത്തോളം രൂപ പ്രതി ഉള്പ്പെട്ട സംഘം തട്ടിയെടുത്തിട്ടുണ്ട്. സമാന കുറ്റകൃത്യത്തിന് കര്ണാടക പൊലീസ് നേരത്തെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില് പുറത്തിറങ്ങിയശേഷം വീണ്ടും തട്ടിപ്പ് നടത്തുകയായിരുന്നു. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Content Highlights: Palakkad native arrested for Online scam