കര്‍ഷകമോര്‍ച്ചാ മുന്‍ ജില്ലാ പ്രസിഡന്റ് സിപിഐഎമ്മില്‍ ചേര്‍ന്നു

ബിജെപിയുടെ ജനാധിപത്യവിരുദ്ധ നയത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ശ്യാം തട്ടയില്‍ പ്രതികരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ കര്‍ഷകമോര്‍ച്ചാ മുന്‍ ജില്ലാ പ്രസിഡന്റ് സിപിഐഎമ്മില്‍ ചേര്‍ന്നു. ശ്യാം തട്ടയിലാണ് ഇന്ന് സിപിഐഎമ്മില്‍ ചേര്‍ന്നത്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു ശ്യാം തട്ടയിലിനെ മാലയിട്ട് സ്വീകരിച്ചു. ബിജെപിയുടെ ജനാധിപത്യവിരുദ്ധ നയത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ശ്യാം തട്ടയില്‍ പ്രതികരിച്ചു.

സിപിഐഎം പന്തളം ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തിയാണ് പാര്‍ട്ടി പ്രവേശനം. അതേസമയം ഒരു വര്‍ഷം മുമ്പ് ശ്യാം തട്ടയിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നതായി ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു. എബിവിപി ജില്ലാ പ്രമുഖ് ആയിരുന്ന ശ്യാം തട്ടയില്‍ ബിജെപി അയോധ്യ ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ ട്രെയിന്‍ യാത്രയുടെ ക്യാപ്റ്റനായിരുന്നു.

Content Highlights: Former district president of Karshaka Morcha shyam thattayil joins CPIM

To advertise here,contact us