പത്തനംതിട്ടയില്‍ യുവതിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 222 കല്ലുകള്‍

ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയയിലൂടെയാണ് കല്ലുകള്‍ പുറത്തെടുത്തത്

പത്തനംതിട്ട: നാല്‍പ്പതുകാരി വീട്ടമ്മയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 222 കല്ലുകള്‍. പിത്താശയത്തില്‍ നിന്നുമാണ് ഇത്രയും കല്ലുകള്‍ നീക്കം ചെയ്തത്. അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയയിലൂടെയാണ് കല്ലുകള്‍ പുറത്തെടുത്തത്. ഇത്രയും കല്ലുകള്‍ പിത്താശയത്തില്‍ കാണുന്നത് വളരെ അപൂര്‍വ്വമായാണ്.

ഒരുവര്‍ഷത്തോളമായുള്ള കഠിനമായ വയറു വേദനകാരണം അടൂരിലെ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് പിത്താശയത്തില്‍ കല്ല് കണ്ടെത്തിയത്.ജീവിത ശൈലി കൊണ്ട് ആകാം ഇത്രയും കല്ലുകള്‍ പിത്താശയത്തില്‍ വന്നത് എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ആവര്‍ത്തിച്ചുള്ള വയറു വേദന കാരണം ഒരുമാസം മുമ്പ് നടത്തിയ പരിശോധനയിലാണ് പിത്താശയകല്ലുകള്‍ കണ്ടെത്തിയത്.

Content Highlight : 222 stones removed from woman's stomach

To advertise here,contact us