പത്തനംതിട്ടയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; കുടുംബ കലഹത്തെത്തുടർന്നെന്ന് വിവരം

ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം

പത്തനംതിട്ട: ഭർത്താവിൻ്റെ കുത്തേറ്റ് ഭാര്യ മരിച്ചു. പത്തനംതിട്ട പുല്ലാട് ആലുന്തറ സ്വദേശിനി ശ്യാമയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജയകുമാറാണ് കൊലപ്പെടുത്തിയത്. ഇയാൾ ഒളിവിലാണ്. ഭാര്യയെയും ഭാര്യാ പിതാവിനെയും ഭാര്യാ പിതാവിൻ്റെ സഹോദരിയെയും പ്രതി ആക്രമിച്ചു.

ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കുത്തേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് ശ്യാമ മരിച്ചത്. കുടുംബ കലഹമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. പ്രതിക്കായി കോയിപ്രം പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

Content Highlights: Wife dies after being stabbed by husband in pathanamthitta

To advertise here,contact us