വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സ തേടിയ പെൺകുട്ടി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ചികിത്സയിലിരിക്കെ പതിനൊന്നുവയസുകാരി ഹന്ന മരിച്ചത്

പത്തനംതിട്ട: പത്തനംതിട്ടയില്‍ വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സ തേടിയ പെൺകുട്ടി മരിച്ചത് പേവിഷബാധയെ തുടർന്നല്ലെന്ന് പരിശോധനാഫലം. പന്തളം സ്വദേശിനി ഹന്ന ഫാത്തിമയുടെ മരണകാരണമാണ് പേവിഷബാധയെ തുടർന്നല്ലെന്ന് വ്യക്തമായിരിക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ചികിത്സയിലിരിക്കെ പതിനൊന്നുവയസുകാരി ഹന്ന മരിച്ചത്.

വളര്‍ത്തുപൂച്ച മാന്തിയതിനെ തുടർന്ന് ഹന്നയുടെ ശരീരത്തില്‍ മുറിവേറ്റിരുന്നു. തുടര്‍ന്ന് രണ്ട് ഡോസ് പ്രതിരോധ വാക്‌സിനും എടുത്തിരുന്നു. ഇതിന് പിന്നാലെ കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

മരണകാരണം കണ്ടെത്താന്‍ കുട്ടിയുടെ സ്രവ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നില്ല.

Content highlights: Girl dies after being bitten by pet cat's claw; Report says it was not rabies

To advertise here,contact us