വൃദ്ധദമ്പതികൾ ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

ഭര്‍ത്താവ് മോഹനനെ കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല

പത്തനംതിട്ട: നെടുമണ്‍കാവില്‍ വൃദ്ധ ദമ്പതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. 68 കാരി മോഹനവല്ലിയാണ് മരിച്ചത്. കോന്നി താലൂക്ക് ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അതേ സമയം, ഭര്‍ത്താവ് മോഹനനെ കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. സംഭവത്തിൽ കൂടല്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Content Highlights- Elderly couple try to take their life died

To advertise here,contact us