ഓട്ടത്തിനിടയിൽ സ്‌കൂൾ ബസിന്റെ ടയർ ഓട്ടത്തിൽ ഊരിപ്പോയി, കാറിലിടിച്ചു; അപകടസമയം വാഹനത്തിൽ വിദ്യാർത്ഥികളും

ടയര്‍ ഉരുണ്ട് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിക്കുകയും ചെയ്തു

പത്തനംതിട്ട: കോന്നി ഈട്ടിമുട്ടിപ്പടിയില്‍ സ്‌കൂള്‍ ബസിന്റെ ടയര്‍ ഓട്ടത്തില്‍ ഊരിപ്പോയി. മൈലപ്ര സേക്രട്ട് ഹര്‍ട്ട് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ബസ്സിന്റെ ടയറാണ് ഊരിപ്പോയത്. ടയര്‍ ഉരുണ്ട് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിക്കുകയും ചെയ്തു. ടയര്‍ ഊരിപ്പോയപ്പോള്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ബസ്സില്‍ ഉണ്ടായിരുന്നു.

കുട്ടികള്‍ സുരക്ഷിതരാണ്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. മോട്ടോര്‍ വാഹന വകുപ്പ് എല്ലാ സ്‌കൂള്‍ വാഹനങ്ങളും പരിശോധിച്ചിരുന്നെങ്കിലും വിരലിലെണ്ണാവുന്ന ദിവസം കഴിഞ്ഞപ്പോള്‍ അപകടം സംഭവിച്ചതിനെ വാര്‍ഡ് മെമ്പര്‍ ശങ്കര്‍ വിമര്‍ശിച്ചു. വലിയ ആശങ്കയാണ് രക്ഷിതാക്കള്‍ക്ക് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: A school bus tire blew out during the race and hit a car in Pathanamthitta

To advertise here,contact us