പത്തനംതിട്ട: തോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി. പത്തനംതിട്ട ഇളമണ്ണൂരിൽ തോട്ടിൽ ചൂണ്ടയിടുന്നതിനിടെയാണ് യുവാവിനെ കാണാതായത്. പത്തനംതിട്ട ഇളമണ്ണൂർ സ്വദേശി ബിജോ(30) ജെ വർഗീസിനെയാണ് കാണാതായത്. വിദേശത്തുനിന്നും ബിജോ നാട്ടിലെത്തിയിട്ട് ഒരാഴ്ച ആയതേയുള്ളു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. യുവാവിൻ്റെ ചെരിപ്പ്, ചൂണ്ട എന്നിവ തോട്ടിൻകരയിൽ നിന്നും കണ്ടെത്തി.
രാത്രിയിലെ ശക്തമായ മഴ കാരണം തോട്ടിൽ വെള്ളം നിറഞ്ഞിരുന്നു. രാവിലെയാണ് ബിജോയെ കാണുന്നില്ലായെന്ന വിവരം പുറത്തറിയുന്നത്. പിന്നാലെ അടൂർ ഫയർഫോഴ്സ് യൂണിറ്റിൽ ബന്ധുക്കൾ വിവരമറിയിച്ചു. അടൂരിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തി തിരച്ചിൽ നടത്തി വരികയാണ്. അതേ സമയം, ബിജോയ്ക്ക് ജെന്നിയുടെ അസുഖം വരാറുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു.
Content Highlights- A young man who went fishing in a stream is missing, but his shoes and bait were found near the stream.