റാന്നി: മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ ഇരുമ്പുതോട്ടി വീണ് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട റാന്നി മണ്ണടിശാല പാറക്കൽ അഭിജിത്താണ് (28) ഷോക്കേറ്റ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിക്കായിരുന്നു സംഭവം. മണ്ണടിശാലയിലെ കടമുറിയുടെ മുകളിൽ കയറി മാങ്ങ പറിക്കുന്നതിനിടെ തോട്ടി വഴുതി 11 കെവി ലൈനിൽ വീഴുകയായിരുന്നു. നാട്ടുകാർ ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നാളെ പകൽ 12-ന് വീട്ടുവളപ്പിൽ നടക്കും. മോഹനൻ-ലീലാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അജിത്, അനുജിത്ത്.
Content Highlights: man died due to electric shock