ശബരിമല ദർശനം നടത്താൻ രാഷ്ട്രപതി ദ്രൗപതി മു‍ർമ്മു; നിലയ്ക്കലിലേക്ക് എത്തുക ഹെലികോപ്റ്റർ മാർഗം

പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണനാണ് ഇതുമായി ബന്ധപ്പെട്ട് ഔദ്യോ​ഗിക അറിയിപ്പ് പുറപ്പെടുവിച്ചത്

പത്തനംതിട്ട: ശബരിമല ദർശനം നടത്താനൊരുങ്ങി രാഷ്ട്രപതി ദ്രൗപതി മുർമ്മു. മെയ് പതിനെട്ടിനാണ് രാഷ്ട്രപതി ദ്രൗപതി മുർമ്മു ശബരിമലയിൽ ദർശനത്തിന് എത്തുന്നത്. പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണനാണ് ഇതുമായി ബന്ധപ്പെട്ട് ഔദ്യോ​ഗിക അറിയിപ്പ് പുറപ്പെടുവിച്ചത്.

രാഷ്ട്രപതി എത്തുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ സംബന്ധിച്ച് വിലയിരുത്താൻ നാളെ കളക്ടറേറ്റിൽ യോഗം ചേരും. നിലയ്ക്കലിലേക്ക് ഹെലികോപ്റ്റർ മാർഗം ആയിരിക്കും രാഷ്ട്രപതി എത്തുക. തുടർന്ന് റോഡ് മാർഗ്ഗം പമ്പയിലേക്ക് പോകും. പമ്പയിലും സന്നിധാനത്തും എല്ലാ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും കളക്ടർ പ്രേം കൃഷ്ണൻ അറിയിച്ചു.

content highlights : President Draupadi Murmu to visit Sabarimala

To advertise here,contact us