പത്തനംതിട്ട: പത്തനംതിട്ട കോന്നി കൂടലിൽ സ്വകാര്യബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. എതിരെ വന്ന സ്കൂട്ടറിലിടിച്ച ശേഷം ബൈക്ക് യാത്രികൻ ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കോന്നി അതിരുങ്കൽ സ്വദേശി 32 വയസ്സുള്ള എബിനാണ് മരിച്ചത്.
എബിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന പോത്തുപാറ സ്വദേശി ബൈജുവിന് അപകടത്തിൽ ഗുരുതര പരിക്കേറ്റു. ബൈക്ക് എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ഷാജി ജോർജ്ജിനും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
content highlights : bike and bus accident in pathanamthitta; tragic end for youth